മഴ
മഴയെ സ്നേഹിച്ചിരുന്നു ഞാൻ ബാല്യത്തിൽ ,
മഴത്തുള്ളിയെ മുത്തായ്കണ്ടിരുന്നു ഞാൻ ...
എങ്കിലുമെനിക്കറിയില്ല ,വർഷമെഘത്തെ
ഞാനിപ്പോൾ വെറുക്കുന്നുവോ ?
നാടിനുകുളിർമയേകാൻ വന്ന വർഷമേഘമേ,
നീയെന്തിനീ പുതുവർഷത്തെ പ്രളയത്തിലാഴ്ത്തി ?
പുതുവർഷത്തെ എതിരേൽക്കാനോ,
അതോ ലോകാവസാനത്തിൻ സൂചനയായോ?
നിന്നെകാത്തുനിൽക്കുന്ന കർഷകനെ
നീയെന്തിന് വേദനിപ്പിക്കുന്നു!
വരൾച്ചയുള്ള ഭൂമിയിൽ എന്തേ നീ പൊഴിയാത്തത് ?
വിളഞ്ഞപാടങ്ങൾക്കുമേൽ പേമാരിയായി
നീ വന്നതെന്തിന് ?
കർഷകന്റെ കണ്ണീരാണോ നീ മുത്തായി പൊഴിക്കുന്നത്.