Sunday, 19 January 2014

മഴ 


മഴയെ  സ്നേഹിച്ചിരുന്നു  ഞാൻ  ബാല്യത്തിൽ , 
മഴത്തുള്ളിയെ  മുത്തായ്‌കണ്ടിരുന്നു  ഞാൻ ...
എങ്കിലുമെനിക്കറിയില്ല ,വർഷമെഘത്തെ 
                       ഞാനിപ്പോൾ  വെറുക്കുന്നുവോ ?

നാടിനുകുളിർമയേകാൻ  വന്ന  വർഷമേഘമേ, 
നീയെന്തിനീ  പുതുവർഷത്തെ  പ്രളയത്തിലാഴ്ത്തി ?
പുതുവർഷത്തെ എതിരേൽക്കാനോ,
അതോ  ലോകാവസാനത്തിൻ  സൂചനയായോ?
നിന്നെകാത്തുനിൽക്കുന്ന  കർഷകനെ 
                  നീയെന്തിന്  വേദനിപ്പിക്കുന്നു!
വരൾച്ചയുള്ള  ഭൂമിയിൽ എന്തേ നീ പൊഴിയാത്തത് ?
വിളഞ്ഞപാടങ്ങൾക്കുമേൽ   പേമാരിയായി 
                      നീ  വന്നതെന്തിന് ?
കർഷകന്റെ  കണ്ണീരാണോ  നീ  മുത്തായി  പൊഴിക്കുന്നത്.

4 comments: